കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രീതി നടേശനും നാളെ വൈകിട്ട് 4 ന് വാഴമുട്ടത്ത് നിർവ്വഹിക്കും.യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് യൂണിയൻ സമർപ്പിക്കുന്ന ധന്യസാരഥ്യ രജതജൂബിലി പുരസ്കാരം മന്ത്രി ജി.ആർ.അനിൽ നൽകും. എം. വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി. എൻ. സുരേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സ്വാഗതവും യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ നന്ദിയും പറയും. വിശിഷ്ട വ്യക്തികളെ യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ ആദരിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, പന്തളം യുണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ്, കോവളം യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, ആർ.വിശ്വനാഥൻ, കട്ടച്ചൽകുഴി പ്രദീപ്, വി.സുധാകരൻ, കോവളം ബി.ശ്രീകുമാർ , എസ്.സനിൽ, മണ്ണിൽ മനോഹരൻ, ആർ. തുളസീധരൻ, നന്ദകുമാർ, വനിതാ സംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു, ലതിക, വിനിത, സിന്ധു സുശീലൻ തുടങ്ങിയവർ സംസാരിക്കും.