കോവളം: മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കണമെന്ന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളോട് ജനതാ മത്സ്യതൊഴിലാളി സെന്റർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വൈ.പീറ്റർ പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏപ്രിൽ 23-ന് കോവളത്തു വച്ച് ജനതാ മത്സ്യതൊഴിലാളി സെന്ററിന്റെ ജില്ലാ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചു. കൺവെൻഷന്റെ നടത്തിപ്പിന് ഭാരവാഹികളായി തെന്നൂർകോണം ബാബു (രക്ഷാധികാരി) റെജി ജോയ് മയിലാടുംപറ (ചെയർമാൻ) ജെ. റോബർട്ട്, പുല്ലുവിള വിൻസെന്റ്, (വൈസ് ചെയർമാൻമാർ) എൽ. ജോയി പുല്ലവിള (ജനറൽ കൺവീനർ) ഒ. ഷാജഹാൻ, പനത്തുറ പ്രശാന്തൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.