vd-satheesan

തിരുവനന്തപുരം: സി.പി.എം കേന്ദ്ര നേതൃത്വം സിൽവർ ലൈനിൽ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

ഇടത് പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിൽ സ്വീകരിക്കുന്നത്. മുംബയ്, അഹമ്മദാബാദ് അതിവേഗ റെയിൽവേയെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം, സിൽവർ ലൈൻ പദ്ധതിയെ പിന്തുണയ്ക്കുന്നത് എങ്ങനെയെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു.