bjp

തിരുവനന്തപുരം: ബി.ജെ.പി സ്ഥാപന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 9ന് സംസ്ഥാന,ജില്ലാ,മണ്ഡല,പഞ്ചായത്ത് ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം കാണാൻ വലിയ സ്‌ക്രീനുകൾ സജ്ജമാക്കും.

സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തി പരിപാടിയിൽ പങ്കെടുക്കും. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ന് മുതൽ ഏപ്രിൽ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള പ്രചരണം നടത്തും.