ff

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ക്ഷേത്ര ഗോപുരങ്ങളുടെ മഹാകുംഭാഭിഷേകം ഇന്ന് രാവിലെ 9നും 11നുമിടയിൽ ക്ഷേത്ര തന്ത്രിമുഖ്യൻ പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ക്ഷേത്ര ഗോപുരങ്ങളുടെ ഏറ്റുവാങ്ങൽ ഇന്നലെ വൈകിട്ട് നടന്നു.ഈ വർഷത്തെ ഉത്സവമഹാമഹം 7ന് വൈകിട്ട് 5ന് ഗുരുപൂജയോടുകൂടി ആരംഭിക്കും.13ന് രാവിലെ 9.40 മുതൽ പൊങ്കാലയും പൊങ്കാലക്കളത്തിൽ ദേവിയുടെ ഉടവാൾ എഴുന്നള്ളിച്ച് 2.15 ന് പൊങ്കാല തർപ്പണവും നടക്കും.രാത്രി അത്താഴപൂജക്കു ശേഷം ഗുരുസികളത്തിൽ ദേവിയുടെ ഉടവാൾ എഴുന്നള്ളിച്ച് ഗുരുസിയോടുകൂടി സമാപിക്കും.പൊങ്കാലമഹോത്സവത്തോടനുബന്ധിച്ച് 6 മുതൽ 10 വരെ രാവിലെ 11 മുതൽ 2വരെ അന്നദാന സദ്യ നടക്കും.