
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ വിസ്മയ പ്രകടനങ്ങൾ ഡിഫറന്റ് ആർട്ട് സെന്ററിനെ കലകളുടെ സർഗ വേദിയാക്കി. ഡിഫറന്റ് ആർട്ട് സെന്ററിലെ പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാജിക് പ്ലാനറ്റിൽ സംഘടിപ്പിച്ച സഹയാത്രയിൽ 5 വേദികളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരച്ചു. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും മാജിക് അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്രാ പരിപാടി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നൂറിലധികം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ചടങ്ങിൽ മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ബിജുരാജ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.