വെള്ളറട:പനച്ചമൂട് വെള്ളച്ചിപ്പാറ ശ്രീഭദ്രകാളിക്കുന്ന് ദേവി ക്ഷേത്രത്തിലെ മഹാകാളിയൂട്ട് മഹോത്സവം ഇന്ന് തുടങ്ങി 10ന് സമാപിക്കും.15ാം മത് പ്രതിഷ്ഠാവാർഷികവും കുംഭാഭിഷേകത്തോടുകൂടി നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 4.30ന് പള്ളിയുണർത്തൽ തുടർന്ന് നിർമ്മാല്യപൂജ,മലർ നിവേദ്യം,5.30ന് മഹാഗണപതി ഹോമം,7ന് ഉഷപൂജ, 10ന് വിശേഷാൽ പൂജ,10.30ന് കാഴ്ചശീവേലി,11ന് ഉച്ചപൂജ,12.30ന് അന്നദാനം, വൈകിട്ട് 5ന് തിരുനടതുറക്കൽ,6.30ന് സന്ധ്യാദീപാരാധന,7ന് ഭജന,8. 30ന് അത്താഴപൂജ. ഒന്നാം ഉത്സവ ദിവസമായ ഇന്ന് 9.30നു മേൽ 10.15 നകം തൃക്കൊടിയേറ്റ്,​തുടർന്ന് കലശാഭിഷേകവും കുംഭാഭിഷേകവും നടക്കും. വൈകിട്ട് 7. 30ന് മെഗാ ഡാൻസ് ഷോ,​ അഞ്ചാം ഉത്സവമായ ഞായർ രാവിലെ 10ന് സമൂഹ പൊങ്കാല,​11. 30ന് പുഷ്പാഭിഷേകം,​12ന് തുലാഭാരം,​പിടിപ്പണം വാരൽ,​തുടർന്ന് പൊങ്കാല നിവേദ്യം,​രാത്രി 12ന് തിരു മഹാകാളിയൂട്ട്, ​തൃക്കൊടിയിറക്കൽ,​ 12. 30ന് കൊടിമരച്ചുവട്ടിൽ ഗുരുസി.