k-surendran

തിരുവനന്തപുരം: അഖിലേന്ത്യാതലത്തിൽ ഒരുമിച്ച് നിൽക്കുന്ന കോൺഗ്രസും സി.പി.എമ്മും തമ്മിൽ കേരളത്തിൽ നടക്കുന്നത് ചക്കളത്തിപ്പോരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാളയാറിന് അപ്പുറം സി.പി.എമ്മിന്റെ നേതാവ് രാഹുൽഗാന്ധിയാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവ്. എന്നാൽ കേരളത്തിൽ കോടിയേരിയും കെ.സുധാകരനും മലയാളികളെ കബളിപ്പിക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയായി തന്നെയാവും മത്സരിക്കുകയെന്ന് ഉറപ്പാണ്. ഏത് അവിശുദ്ധ സഖ്യത്തിനെയും തോൽപ്പിക്കാൻ ബി.ജെ.പി പ്രാപ്തമാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങൾ നരേന്ദ്രമോദിക്ക് ഒപ്പമാണെന്നാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് നിറുത്തി കേരളത്തിലും ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും ഇടതുപക്ഷവും തയ്യാറാവണം.