 ആറാട്ട് 15ന്

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവം ഇന്ന് മുതൽ 15വരെ നടക്കും. 13ന് വലിയ കാണിക്കയും 14ന് പള്ളിവേട്ടയും നടക്കും. 15ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

ഇന്ന് രാവിലെ 9നും 9.56നും ഇടയ്‌ക്കുള്ള മുഹൂർത്തത്തിൽ സ്വർണക്കൊടി മരത്തിലും തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ വെള്ളിക്കൊടി മരത്തിലും തൃക്കൊടിയേറ്റും. 10.15ന് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ മണ്ണുനീരൽ കോരൽ. രാവിലെ 10.30ന് മോഹിനിയാട്ടം,​ 11ന് ഭജന,​ വൈകിട്ട് 3.30ന് ശാസ്ത്രീയ നൃത്തം,​ 4.30ന് തിരുവാതിര,​ 5.30ന് രാഗമാലിക,​ 6ന് ഭക്തിഗാനസുധ,​ 10.30ന് രുഗ്മിണി സ്വയംവരം കഥകളി. 7ന് രാവിലെ 9ന് നൃത്തം,​ 10.30ന് ക്ളാസിക്കൽ ഡാൻസ്,​ വൈകിട്ട് 5.30ന് മോഹിനിയാട്ടം,​ 6.30ന് നൃത്തപരിപാടി,​ 10.30ന് കീചകവധം കഥകളി.

8ന് രാവിലെ 8ന് ഭജന,​ 9ന് ഭക്തിഗാനസുധ, 10ന് ഇന്ത്യൻ ആർട്ട് പ്രോഗ്രാം,​ വൈകിട്ട് 5.30ന് ക്ളാസിക്കൽ ഡാൻസ്,​ 6.30ന് ഭരതനാട്യം,​ രാത്രി 10.30ന് നളചരിതം കഥകളി. 9ന് രാവിലെ ​ 8ന് അഷ്ടപദി,​ 9ന് ഭരതനാട്യം,​ 10ന് നൃത്തം,​ വൈകിട്ട് 5.30ന് നങ്ങ്യാർക്കൂത്ത്,​ 6.30ന് തിരുവാതിര,​ 7.30ന് വില്പാട്ട്,​ രാത്രി 10.30ന് കുചേലവൃത്തം കഥകളി. 10ന് രാവിലെ 8ന് തിരുവാതിര,​ 9ന് ശിവസഹസ്രനാമപാരായണം,​ 10ന് സംഗീതക്കച്ചേരി,​11ന് കലാപരിപാടികൾ,​ 5.30ന് ക്ളാസിക്കൽ ഡാൻസ്,​ 6.30ന് മോഹിനിയാട്ടം,​ രാത്രി 10.30ന് സന്താനഗോപാലം കഥകളി. 11ന് രാവിലെ 8.30ന് പഞ്ചാരിമേളം,​ 10ന് കേരളനടനം,​വൈകിട്ട് 5.30ന് നൃത്തപരിപാടി,​6.30ന് ക്ളാസിക്കൽ ഡാൻസ്,​ രാത്രി 10.30ന് ബാലിവിജയം കഥകളി.

12ന് രാവിലെ 9ന് ക്ളാസിക്കൽ ‌ഡാൻസ്,​ 10ന് ഭക്തിഗാനസുധ,​ 11നും വൈകിട്ട് 5.30നും ക്ളാസിക്കൽ ഡാൻസ്,​ വൈകിട്ട് 6.30ന് ഭരതനാട്യ കച്ചേരി,​ രാത്രി കല്യാണസൗഗന്ധികം കഥകളി. 13ന് ഇന്ത്യൻ ആർട്ട് പ്രോഗ്രാം,​ വൈകിട്ട് 5.30ന് നൃത്തം,​ 6.30ന് ഡാൻസ്,​ രാത്രി 10.30ന് തോരണയുദ്ധം കഥകളി. 14ന് രാവിലെ 9ന് ഭക്തിഗാനസുധ,​ 10ന് മോഹിനിയാട്ടം,​ വൈകിട്ട് 5.30ന് ഭരതനാട്യം,​ 6.30ന് വാദ്യകച്ചേരി,​ രാത്രി 10.30ന് കിരാതം കഥകളി. 15ന് രാവിലെ 9ന് നൃത്തനൃത്യങ്ങൾ,​ 11ന് നൃത്തം,​ രാത്രി 10.30ന് ശ്രീരാമപട്ടാഭിഷേകം കഥകളി.