തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ ആസ്ഥാന മന്ദിരം വെള്ളാപ്പള്ളി നടേശൻ ജന്മശതാബ്ദി മന്ദിരമായും മന്ദിരത്തിലെ ഹാൾ വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി ഹാളായും പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാളെ രാവിലെ 9.30ന് നിർവഹിക്കും.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ സ്വാഗതം പറയും.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാംകോട്,​യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ചന്ദ്രൻ,​നടുക്കാട് ബാബുരാജ്,​യൂണിയൻ കൗൺസിലർമാരായ റസൽപുരം ഷാജി,​ജി.പങ്കജാക്ഷൻ,​രാജേഷ് ശർമ്മ,​സജീവ് കുമാർ രാംദേവ്,​പാമാംകോട് സനൽ,​താന്നിവിള മോഹനൻ,​പാട്ടത്തിൽ രഞ്ചിൻ,​യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കോളച്ചിറ,​സെക്രട്ടറി സുമേഷ് റസൽപുരം,​വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല,​സെക്രട്ടറി ശ്രീലേഖ,​ സൈബർ സേന ചെയർമാൻ ഷിബു വിളപ്പിൽ,​കൺവീനർ നിജേഷ് എന്നിവർ സംസാരിക്കും.ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി കെ.എ.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പൂജാ ലാലിനെയും സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് ഫൈറ്റിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവാനി വിനോദിനെയും അനുമോദിക്കും.