congress-s-

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരങ്ങളെ പ്രതിരോധിക്കാനായി കോൺഗ്രസ് (എസ് ) ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഏകദിന ഉപവാസം സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്‌ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പട്ടം ശ്രീകുമാർ, ജില്ലാ സെക്രട്ടറി പട്ടം കൃഷ്‌ണകുമാർ,സ്വാനുപ്രസാദ്,കിളിമാനൂർ പ്രസന്നൻ,വട്ടവിള രാജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.