vd-satheesan

തിരുവനന്തപുരം: കെ- റെയിലിനുവേണ്ടി പൊതുഗതാഗത സംവിധാനത്തെയും കെ.എസ്.ആർ.ടിസിയെയും തകർക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെ.എസ്.ആർ.ടി.സിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെ 42ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ- റെയിലിനുവേണ്ടി ചെലവാക്കുന്നത് ഒന്നേകാൽ ലക്ഷം കോടി രൂപയാണ്. രണ്ടായിരം കോടി രൂപയുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി.എസ്.ശിവകുമാർ അദ്ധ്യക്ഷനായിരുന്നു.

പ്രതിനിധി സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. ഒൻപതുവർഷം കഴിഞ്ഞ ഡ്രൈവർമാരുടെ പ്രൊമോഷൻ പ്രശ്നവും ശമ്പള സ്‌കെയിലിൽ വന്ന അപാകതയും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റായി വി.എസ്. ശിവകുമാറിനെയും വർക്കിംഗ് പ്രസിഡന്റായി ആർ. അയ്യപ്പനെയും ജനറൽ സെക്രട്ടറിയായി സോണിയയെയും തിരഞ്ഞടുത്തു.