mla

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നൽകുന്ന ഉണ്ണിക്കണ്ണൻ പുരസ്കാരം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് സമ്മാനിച്ചു.കാവാലം ശ്രീകുമാർ ആലപിച്ച നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ ഉണർത്തുപാട്ടിന്റെ രചയിതാവ് ജയകുമാറാണ്.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ.രാധീഷിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളന ഉദ്ഘാടനവും ഉണ്ണിക്കണ്ണൻ പുരസ്കാര സമർപ്പണവും കെ. ആൻസലൽ എം.എൽ.എ നിർവഹിച്ചു.ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.സുകുമാരൻ നായർ, മധുസൂദനൻ നായർ, നെയ്യാറ്റിൻകര സനൽ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഒ. ആശാബിന്ദു, സബ്ല് ഗ്രൂപ്പ് ഓഫീസർ അരവിന്ദ് എസ്.ജി.നായർ എന്നിവർ പങ്കെടുത്തു.