
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന കൂടുതൽ പഠനത്തിന് ശേഷം മതിയെന്ന് ഇന്നലെ രാത്രി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗത്തിൽ തീരുമാനം. ഓർഡിനറി ബസുകളുടെ കൂട്ടിയ മിനിമം ചാർജിൽ മാറ്റമുണ്ടാകില്ല. ഫെയർ സ്റ്റേജ് അപാകതകൾ പരിഹരിക്കും. സൂപ്പർ ക്ലാസ് ബസ് നിരക്ക് നിശ്‌ചയിക്കുന്നതും കൂടുതൽ പഠനത്തിന് ശേഷമാകും.