norka-

തിരുവനന്തപുരം: 'നോർക്ക വനിതാ മിത്ര' എന്ന പേരിൽ നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി വനിതാ സംരംഭകർക്കായി ഒരുക്കുന്ന വായ്പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി. വിദേശത്ത് രണ്ടു വർഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകൾക്ക് 30 ലക്ഷം രൂപാവരെയാണ് വായ്പ നൽകുന്നത്.

ഈ വർഷം 1000 വായ്പകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.സി.റോസക്കുട്ടിയും അറിയിച്ചു.

നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും വനിതാ വികസന കോർപ്പറേഷൻ എം.ഡി കെ.സി ബിന്ദുവുമാണ് ധാരണാപത്രം കൈമാറിയത്. വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പ ആദ്യ നാലു വർഷം നോർക്ക റൂട്ട്‌സിന്റെ മൂന്നു ശതമാനം സബ്‌സിഡിയോടെ ലഭ്യമാക്കും. www.kswdc.org വഴി അപേക്ഷിക്കാം.

വിവരങ്ങൾക്ക് ഫോൺ: വനിതാ വികസന കോർപ്പറേഷൻ- 0471 2454585, 2454570, 9496015016. നോർക്ക റൂട്ട്സ്- 0471 2770511. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം.