
രണ്ട് വീടുകൾ പൂർണമായും തകർന്നു
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ജില്ലയിൽ 3.41 കോടിയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.വിവിധ കൃഷിമേഖലകളിലായി 861 കർഷകരുടെ 50.3 ഹെക്ടറിലെ കൃഷി നശിച്ചെന്നും പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം.രാജു അറിയിച്ചു. വാഴ (41.01 ഹെക്ടർ), പച്ചക്കറി (8.2 ഹെക്ടർ), റബർ (0.91ഹെക്ടർ, നാളികേരം (0.01ഹെക്ടർ), വെറ്റില (0.04 ഹെക്ടർ) എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.ശക്തമായ മഴയിലും കാറ്റിലും തിരുവനന്തപുരം,നെടുമങ്ങാട് താലൂക്കുകളിലായി രണ്ട് വീടുകൾ പൂർണമായും തകർന്നു.20 വീടുകൾ ഭാഗികമായി നശിച്ചു.നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ എട്ട് വീടുകളും കാട്ടാക്കട താലൂക്കിൽ മൂന്ന് വീടുകളും വർക്കല താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു.