resmika

ബീസ്‌റ്റിനു ശേഷം വിജയ് നായകനാകുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന നായിക. ദളപതി 66 എന്നു താത്‌കാലികമായി പേരിട്ട ചിത്രം തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളി സംവിധാനം ചെയ്യും. എസ്. തമൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്നു. രശ്‌മിക മന്ദാനയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് .സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായി അഭിനയിച്ചാണ് തമിഴ്‌ അരങ്ങേറ്റം. തെലുങ്ക് ചിത്രമായ പുഷ്‌പയിൽ അല്ലു അർജുന്റെ നായികയായി തിളങ്ങിയ രശ്മിക മന്ദാന പുഷ്‌പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. മിഷൻ മജ്‌നു എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തിയ രശ്‌‌മിക ഗുഡ്ബൈ എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് രശ്‌മിക മന്ദാന.