
കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.30ന് അഭിഷേകം,6ന് ഗുരുപൂജ, 6.15 ന്പ്രഭാതപൂജ,8ന് പന്തീരടിപൂജ 8ന് കുംഭാഭിഷേക ഘോഷയാത്ര, 9ന് കുളത്തൂർ എസ്.എൻ.എം വായനശാലയിൽ നിന്ന് കുംഭാഭിഷേക ഘോഷയാത്ര തിരിച്ചെഴുന്നളളുന്നു, 10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ, ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ പ്രസാദവിതരണവും അന്നദാനവും വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,തുടർന്ന് ഓട്ടൻതുള്ളൽ,7.15ന് പ്രെഫ.ആശ ജി വക്കം അവതരിപ്പിക്കുന്ന പ്രഭാഷണം വിഷയം - ഗുരുവും ആത്മവിദ്യയും രാത്രി 9.30ന് സൂപ്പർ മെഗാ ഹിറ്റ് ഗാനമേള, രാത്രി 1ന് പള്ളിവേട്ട പുറപ്പെടൽ, 2.30ന് പള്ളിനിദ്ര.