
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഇന്ന് വൈകിട്ട് 5ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ഗുരുപൂജയോടെ തുടക്കമാകും. ക്ഷേത്ര ഗോപുരങ്ങളുടെ മഹാകുംഭാഭിഷേകം ഇന്നലെ രാവിലെ 9ന് നടന്നു. കിഴക്കേഗോപുരത്തിലാണ് ആദ്യം കുംഭാഭിഷേകം നടന്നത്. തുടർന്ന് തെക്ക്,വടക്ക്,പടിഞ്ഞാറ് വശങ്ങളിലെ ഗോപുരങ്ങളുടെ കുംഭാഭിഷേകം നടന്നു.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ പൊലീസ് കൺട്രോൾ ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജ് ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സൗത്ത് സോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാർ നിർവഹിച്ചു. രാവിലെ 6മുതൽ രാത്രി 9വരെ കിഴക്കേകോട്ടയിൽ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും.
കരിക്കകത്തമ്മ പുരസ്‌കാരം
ഇന്ന് സമർപ്പിക്കും
ഈ വർഷത്തെ കരിക്കകത്തമ്മ പുരസ്‌കാരം കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളത്തിൽ മന്ത്രി ജി.ആർ.അനിൽ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രശസ്‌തിപത്രവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഫലകവും സമർപ്പിക്കും. സിനിമാതാരം കൃഷ്‌ണകുമാർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർ ഡി.ജി.കുമാരൻ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രഗോപുര ശില്പി ആർ.സംഗമേശ്വരനെ ചടങ്ങിൽ ആദരിക്കും. സിനിമാതാരം ശ്വേതാ മേനോൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.
കലാപരിപാടികൾ
സ്‌റ്റേജ് 1
പുലർച്ചെ 5 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ ഭജനകളും സംഗീതാർച്ചനയും വൈകിട്ട് 4ന് ഭക്തിഗാനസുധ,
5.15ന് ഭക്തിഗാനമേള, 6.45ന് തിരുവാതിര, രാത്രി 7.15ന് ദുര്യോധന വധം കഥകളി.
സ്റ്റേജ് 2
രാത്രി 8ന് ജ്ഞാനപ്പാനയുടെ നൃത്താവിഷ്‌കാരം, 10ന് ശാസ്ത്രീയ നൃത്ത്യങ്ങൾ