
തിരുവനന്തപുരം: റംസാനോടനുബന്ധിച്ച് ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും റംസാൻ റിലീഫ് വിതരണം ചെയ്യാൻ കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എച്ച്.എം അഷറഫിന്റെ അദ്ധ്യക്ഷതയിൽ ദേശീയ കൺവീനർ മുഹമ്മദ് ബഷീർബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,സെക്രട്ടറി പി.സെയ്യദലി,ഇമാം ബദറുദ്ദീൻ മൗലവി,ജെ.അനസൂൽ റഹുമാൻ,എം.എച്ച്.അഷറഫ്,കുടപ്പനമൂട് ഹനീഫ,എ.എൽ.എം.കാസിം, എം.എ.ജലീൽ,നേമം ജബ്ബാർ,വിളയിൽ നാസർ,പേയാട് മാഹിൻ,ആമച്ചാൽ ഷാജഹാൻ,ബീമാപള്ളി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.