തിരുവനന്തപുരം:പരീക്ഷാ ഭവനിൽ മേയ് 5ന് നടത്താനിരിക്കുന്ന അദാലത്തിന് മുന്നോടിയായി പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേയ്ക്ക് ഫെബ്രുവരി 28 വരെ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പരാതിയുള്ളവർ 20ന് മുൻപായി jcpareeksha@gmail.comഎന്ന ഇ മെയിൽ വിലാസത്തിൽ ഫയൽ നമ്പറുൾപ്പെടെ സമർപ്പിക്കണം. പരീക്ഷാ ഭവനിൽ തീർപ്പാക്കാതെ നിലനിൽക്കുന്ന ഫയലുകളിന്മേൽ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു.