general

ബാലരാമപുരം:ബാലരാമപുരം ലയൺസ് ക്ലബിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം പി.എം.ജെ.എഫ് ലയൺ കെ.ഗോപകുമാർ മേനോൻ നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,​പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,​ വാർഡ് മെമ്പർമാരായ ബി.പ്രീത,​സി.ആർസുനു,​ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,​റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ,​വ്യാപാരി വ്യവസായി പ്രതിനിധികൾ,​സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി മാനേജിംഗ് ഡയറക്ടർ എസ്.ബിനു പൈലറ്റ്,​ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.