തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ മികച്ച ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് അതിവേഗം പ്രയോജനപ്പെടുത്താനാവുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് (ബി 2 ജി) ഉച്ചകോടി സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ. 26ന് മസ്‌കറ്റ് ഹോട്ടലിലാണ് ' പൊതുസംഭരണ ഉച്ചകോടി 2022' നടക്കുക.

വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്പന്നങ്ങളും സേവനങ്ങളും സംഭരിക്കാം. സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ സോണുകൾ രൂപീകരിക്കാനും ഉച്ചകോടി സഹായിക്കും. സർക്കാർ വകുപ്പുകൾക്ക് ഉത്പന്നങ്ങൾ വിൽക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന 'ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ്' എന്ന പദ്ധതി നിലവിലുണ്ടെന്ന് കെ.എസ്.യു.എം സി.ഇ.ഒ ജോൺ.എം.തോമസ് വ്യക്തമാക്കി. ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്യുന്നതിന് https://pps.startupmission.in/ എന്ന ലിങ്ക് സന്ദർശിക്കുക.