വക്കം:സി.പി.ഐ വക്കം ലോക്കൽ സമ്മേളനം 16,17 തീയതികളിൽ വക്കത്ത് നടക്കും.16ന് ഗോപിനാഥൻ നഗറിൽ നടക്കുന്ന കുടുംബ സംഗമം മീനങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.മുൻ കാല പ്രവർത്തകരെ രാധാകൃഷ്ണൻ കുന്നുംപുറം ആദരിക്കും.അഡ്വ. ഗോപാലകൃഷ്ണൻ നായർ,ജെ.അമാനുള്ള,ഡോ.സേതു ലക്ഷ്മി, ദർശന എന്നിവർ സംസാരിക്കും.17ന് ഗോപകുമാർ നഗറിൽ രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്യും.സി.എസ്.ജയചന്ദ്രൻ,ഡി.മോഹൻദാസ്,അഡ്വ.എം.മൊഹസിൻ,അവനവൻ ചേരി രാജു,പി.എസ്. ആന്റസ് എന്നിവർ സംസാരിക്കും.ലോക്കൽ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചതായി ഡി.മോഹൻദാസുംകെ.ആർ.അനിൽദത്തും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.