
നെയ്യാറ്റിൻകര:കൂട്ടപന മഹാദേവർ ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് എൻ.എസ്.ദിലീപ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ,ഉപദേശക സമിതി സെക്രട്ടറി ജെ.എസ്.ജയചന്ദ്രൻ,വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്, കൗൺസിലർ ജയശീലി,നെയ്യാറ്റിൻകര സനൽ,ചെങ്കൽ രാജശേഖരൻ നായർ,നിംസ് എം.ഡി എം.എസ് ഫൈസൽഖാൻ,ദേവസ്വം അസി.കമ്മിഷണർ ആശാബിന്ദു,എസ്.ജി.ഒ അരവിന്ദ് എസ്.ജി നായർ, കൂട്ടപ്പന റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ഗോപകുമാർ,കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.