intuc

തിരുവനന്തപുരം:ഐ.എൻ.ടി.യു.സിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ബഹുവർണ പോസ്റ്ററുകളുടെ പ്രകാശനം നടന്നു.തിരുവനന്തപുരത്ത് അരിസ്റ്റോ ജംഗ്ഷനിൽ നെഹ്റു പ്രതിമയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ വി.ആർ.പ്രതാപൻ പ്രകാശനം നിർവഹിച്ചു.കെ.എം.അബ്ദുൽ സലാം, സെലിൻ ഫെർണാണ്ടസ്,പുത്തൻപള്ളി നിസ്സാർ, ജോണി ജോസ് നാലപ്പാട്ട്, മധു,ടി.ജെ.മാത്യൂ, ജയൻ, സാജൻ പുലരി, വഴിമുക്ക് സെയ്യദലി, കരകുളം ശശി, പ്രഭ, കുരുവിള ജോൺ എന്നിവർ പങ്കെടുത്തു.മേയ് 3ന് തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയാണ് പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്.