n-gopinadhan

വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കാപ്പിൽ കണ്ണംമൂട് നിർമ്മാല്യത്തിൽ എൻ.ഗോപിനാഥൻ (79) നിര്യാതനായി. സി.പി.എം ലോക്കൽകമ്മിറ്റി അംഗം, പാറയിൽ കയർസർവ്വീസ് സൊസൈറ്റി സെക്രട്ടറി, നെഹ്റുജി മെമ്മോറിയൽ ആർട്സ് ക്ലബ്ബ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം പാറയിൽ ശാഖാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അദ്ധ്യാപിക എൽ. നളിനി. മക്കൾ: ഗോപികൃഷ്ണ (അദ്ധ്യാപിക, സിമറ്റ് കോളേജ്, പാലക്കാട്), ശ്രീഹരി (ബഹ്റിൻ). മരുമക്കൾ: സനിൽ.ഡി (എൻജിനീയർ, എൽ.എസ്.ജി.ഡി ഒറ്റപ്പാലം), ഡോ.കൃതിക ശ്രീഹരി.