bjp-parassala

പാറശാല: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനാചരണത്തോടനുബന്ധിച്ച് ഗവേഷണ തപസ്യയിലൂടെ " മരുന്ന് പരീക്ഷണങ്ങളുടെ ഇരുണ്ട ഇന്നലകൾ " എന്ന പുസ്തകം രചിച്ച പാറശാല താലൂക്ക് ആശുപത്രിയിലെ ഡോ.രാജേന്ദ്രൻ നായരെ ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കർഷക മോർച്ച ജില്ല ഉപാദ്ധ്യക്ഷൻ നാറാണി സുധാകരൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ശിവകല, വൈസ് പ്രസിഡന്റ് മണവാരി രതീഷ്, മുതിർന്ന നേതാവ് സുന്ദരേശൻ നായർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ജു, ഒ.ബി.സി മോർച്ച പ്രസിഡൻറ് ഇഞ്ചിവിള മഹേഷ്, എസ്.സി മോർച്ച പ്രസിഡന്റ് ആലത്തൂർ ഷാജി, ബി.ജെ.പി കുറുംങ്കുട്ടി ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് നാഗരാജൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ മഹിളാമോർച്ച നേതാക്കളായ ഷീജാമണി, ഗോപിക, ശ്രീനു, യുവമോർച്ച നേതാവ് സുപ്രധാരൻ, സുഭാഷ്, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് മരുന്ന് പരീക്ഷണത്തിന്റെ മറവിൽ മാനവരാശിയോട് കാണിച്ച കൊടുംക്രൂരതകളെ തുറന്ന് കാണിച്ചത്തിലൂടെ ഇതിനോടകം ആയിര കണക്കിന് വായനക്കാരെ ആകർഷിക്കുവാൻ സാധിച്ചിട്ടുണ്ട്.