പാറശാല:ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. പാറശാല,കൊല്ലയിൽ,പെരുങ്കടവിള, കുന്നത്തുകാൽ പഞ്ചായത്തുകളിലെ വിവിധ ബൂത്തുകൾ കേന്ദ്രീകരിച്ച് പതാക ഉയർത്തി. കുന്നത്തുകാൽ നാറാണി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി കോട്ടയ്ക്കൽ ശിവകല പതാക ഉയർത്തി.തുടർന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപിന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു.അരുവിയോട് സമാപിച്ച പ്രകടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കൂട്ടായ്മയും നടന്നു.കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നാറാണി സുധാകരൻ, മണവാരി രതീഷ്, അരുവിയോട് അനിൽ, അരുവിയോട് സജ, കാലായിൽ സീന, മഞ്ചവിളാകം ഹരി എന്നിവർ നേതൃത്വം നൽകി.