mgm-rajyapuraskar

വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിന് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. കാലടി ശ്രീശാരദാവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എസ്.പൂജ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് അച്ചീവർ അവാർഡ് ഏറ്രുവാങ്ങി.വിദ്യാർത്ഥികളായ ശ്രീദേവ്.എസ്, ആദിൽമുഹമ്മദ്, അൻസൽ.എഫ്.എൻ, കൃഷ്ണ.ബി, ദേവിക.ജെ.എസ്, ശിഖശ്യാം, ദേവിക.ഡി.എസ്, ബന്ധുര ബി. നായർ, ജെ.പി.ജോഷ്മി, നവനീത്ബിനു,അഭിൻ എസ്. കുമാർ, അഭിൽ .എസ്, അഭിനവ്.എസ് എന്നിവരാണ് രാജ്യപുരസ്കാറിന് അർഹരായത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിലും വിദ്യാർത്ഥികളെ പരിശീലിപ്പിച്ച സ്കൗട്സ് ട്രെയിനർമാരായ പ്രവിൻ.എസ്.ആർ, ബിനുകുമാർ.സി എന്നിവരും മെഡൽ ഓഫ് മെരിറ്റ് അവാർഡ് ഗവർണ്ണറിൽ നിന്ന് ഏറ്റുവാങ്ങി.സംസ്ഥാന ചീഫ് കമ്മീഷണർ അബ്ദുൽനാസർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഭരത് അറോറ, ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ സിംഗ് ചൗഹാൻ, സംസ്ഥാന സെക്രട്ടറി എം.ജൗഹർ, ട്രഷറർ ഡോ.ദീപാചന്ദ്രൻ, ആദിശങ്കരാ മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് എന്നിവരും പങ്കെടുത്തു.