
വർക്കല:ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുന്നിയൂർ റെഡ്സ്റ്റാർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ നടന്നുവന്ന ജില്ലാതല നാടക ശില്പശാല സമാപിച്ചു.സമാപന സമ്മേളനം പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയംശശി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ്.ഷാജഹാൻ മുഖ്യാതിഥിയായിരുന്നു.വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.സുധീർ,സെക്രട്ടറി ജി.എസ്.സുനിൽ,സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രതിനിധി ഷിബുതങ്കൻ,റെഡ്സ്റ്റാർ ലൈബ്രറി പ്രസിഡന്റ് മണിദാസ്,സെക്രട്ടറി അനിൽകുമാർ,ക്യാമ്പ് ഡയറക്ടർ സജി തുളസീദാസ് എന്നിവർ സംസാരിച്ചു.