d

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജി.പി.ഒയിലേക്ക് ന‌ടത്തിയ മാർച്ചും ധർണയും എം.എൽ.എ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് ജി പി ഒ വരെ വ്യാപാരികൾ വാഹനം തള്ളി നീക്കിക്കൊണ്ട് വരികയും അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം. ബാബുജാൻ,ട്രഷറർ പി.എൻ.മധു,വൈസ് പ്രസിഡന്റ എ.ആദർശ് ചന്ദ്രൻ,ജോയിന്റ് സെക്രട്ടറി എ.ശശികുമാർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എസ്.രതീഷ്,ഷാഹുൽ ഹമീദ്,എ.ബാബു,സാജൻ,അനൂപ്,വഞ്ചിയൂർ ഏരിയാ സെക്രട്ടറി വി.വി.വിമൽ,തമിം തുടങ്ങിയവർ പങ്കെടുത്തു.