
കണ്ണൂർ: റഷ്യ- യുക്രെയിൻ യുദ്ധം റഷ്യയും അമേരിക്ക-നാറ്റോസഖ്യവും തമ്മിലാണെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. കൊവിഡാനന്തര ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ ആഗോളാധിപത്യം ശക്തിപ്പെടുത്താൻ തീവ്രമായി ശ്രമിക്കുന്നു. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. റഷ്യൻ അതിർത്തി വരെയെത്തിയ നാറ്റോയുടെ വികാസമാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ ആണിക്കല്ല്. റഷ്യക്കെതിരായ യു.എൻ പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് കാണിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അനുസരണയുള്ള പങ്കാളിയെന്ന സ്ഥാനമുറപ്പിക്കാനുള്ള മോദി സർക്കാരിന്റെ നിഷ്ഫലതയെയാണ്.