
തിരുവനന്തപുരം:വിഷുവിനോടനുബന്ധിച്ച് തപാൽ വകുപ്പ് 'വിഷുക്കൈനീട്ടം 2022' എന്ന സേവനം ആരംഭിക്കും. ഏപ്രിൽ പത്തുവരെ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേക്ക് വിഷുക്കൈനീട്ടം ഓർഡർ ചെയ്യാം.100, 200, 500,1000 രൂപയാണ് കൈനീട്ടം നൽകാനാകുക. ചെറിയ തുക കമ്മിഷനായും നൽകേണ്ടിവരും. എല്ലാ പോസ്റ്റോഫീസിലും ഇത് ലഭ്യമാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്പന ചെയ്ത കവറുകളിലാക്കി മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കും.