വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽ നിന്ന് മിത്ര പ്രാണികളുടെ മുട്ടകളടങ്ങിയ കാർഡുകൾ (ട്രൈക്കോ കാർഡ്) ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങൾക്കെതിരെയുള്ള ജൈവകീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോ കാർഡ്. തണ്ടുതുരപ്പൻ പുഴു, ഇലചുരുട്ടി പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവർഗ്ഗ കീടങ്ങൾ എന്നിവയ്ക്കെതിരെ ട്രൈക്കോ കാർഡുകൾ ഫലപ്രദമാണ്. ഒരു കാർഡിന് 5 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645736567, 9446378182.