
കണ്ണൂർ: രാജ്യത്താകെയുള്ള കണക്കിൽ പാർട്ടി അംഗത്വത്തിൽ കുറവാണ് ദൃശ്യമെങ്കിലും കേരളത്തിൽ വർദ്ധനയെന്ന് സി.പി.എം രാഷ്ട്രീയസംഘടനാ റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളിൽ നാമമാത്ര വർദ്ധനയുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് വേളയിൽ 10,25,352 അംഗങ്ങളായിരുന്നു രാജ്യത്താകെ സി.പി.എം അംഗസംഖ്യ. ഇപ്പോഴത് 9,85,757 ആയി കുറഞ്ഞു. എന്നാൽ കേരളത്തിൽ 4,63,472ൽ നിന്ന് 5,27,174 ആയി ഉയർന്നു.
പശ്ചിമബംഗാളിൽ 2,08,923 അംഗങ്ങൾ 2017ൽ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 1,60,827 ആയി. ത്രിപുരയിൽ 97,990 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 50,612 ആയി കുറഞ്ഞു.
2017ലെയും നിലവിലെയും അംഗസംഖ്യ
ആന്ധ്ര: 50,000, 23,130.
കർണാടക: 9190, 8052
തമിഴ്നാട്: 93780, 93982
മഹാരാഷ്ട്ര: 12458, 12807
ബീഹാർ: 18590, 19400
ഗുജറാത്ത്: 3718, 3724
ഹിമാചൽ പ്രദേശ്: 2016, 2205
പഞ്ചാബ്: 7693, 8389
രാജസ്ഥാൻ: 4707, 5218
ഡൽഹി: 2023, 2213
തെലങ്കാന: 35170, 32177