bb

തിരുവനന്തപുരം:കിംസ്‌ഹെൽത്തിലെ ഡെർമറ്റോളജി ,​കോസ്മറ്റോളജി വിഭാഗം സൗജന്യ ആന്റി ഏജിംഗ് ക്യാമ്പ് സംഘടിപ്പിക്കും.13ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്.പ്രായമാകുന്നതിനാൽ തൊലിപ്പുറത്തുണ്ടാകുന്നു അടയാളങ്ങൾ കുറയ്ക്കുകയെന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്.35 വയസിന് മേൽപ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.ഡെർമറ്റോളജി,കോസ്മറ്റോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാർ നടത്തുന്ന കൺസൽട്ടേഷൻ സൗജന്യമായിരിക്കും.പരിശോധനകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.തുടർചികിത്സകൾക്കും ഇളവുകൾ ലഭ്യമാണ്.മീസോതെറാപ്പി,സ്‌കിൻ റിജുവിനേഷൻ ലേസർ, ഇലക്‌ട്രോകോട്ടറി,പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മതെറാപ്പി,കെമിക്കൽ പീലിംഗ്,മൈക്രോ നീഡിലിംഗ്,ബോട്ടോക്സ് എന്നീ ചികിത്സാരീതികളും ക്യാമ്പിൽ ലഭ്യമാകും.രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ.9539538888.