
തിരുവനന്തപുരം: പാർട്ട് ഒന്ന്, രണ്ട് ബി.എ./അഫ്സൽ-ഉൽ-ഉലാമ (ആന്വൽ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പാർട്ട് മൂന്ന് ബി.എ./ബി.എ.അഫ്സൽ-ഉൽ-ഉലാമ ഇംപ്രൂവ്മെന്റ് (ഏപ്രിൽ-മേയ് 2022) രണ്ടാംവർഷ പരീക്ഷയ്ക്ക് ഫൈനൽ ഇയർ റെഗുലർ വിദ്യാർത്ഥികൾക്ക് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 12, 16 തീയതികളിൽ നടത്തും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർസയൻസ്/ബി.സി.എ. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ) (എസ്.ഡി.ഇ.) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. ഒന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർസയൻസ് വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഇലക്‌ട്രോണിക്സ് ലാബിന്റെ പരീക്ഷാകേന്ദ്രം കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആണ്.
ഒന്നാം സെമസ്റ്റർ ബി.കോം. (എസ്.ഡി.ഇ.) & രണ്ടാം സെമസ്റ്റർ ബി കോം. (എസ്.ഡി.ഇ.), മാർച്ച് 2021, ഒന്നാം വർഷ ബി.കോം. (ആന്വൽ) ഏപ്രിൽ 2021 & രണ്ടാം വർഷ ബി കോം. (ആന്വൽ) ഏപ്രിൽ 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ ഇന്ന് മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.