
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ജയിലുകളിൽ ഏർപ്പെടുത്തിയിരുന്ന സി.എഫ്.എൽ.ടി.സികൾ ഒഴിവാക്കി. കൊവിഡ് പോസിറ്റീവാകുന്ന പ്രതികളെ മാറ്റി പാർപ്പിക്കുന്നതിന് മേഖലാ ഡി.ഐ.ജിമാർ അതത് ജില്ലകളിലെ ഒരു ജയിലിൽ പ്രത്യേക സംവിധാനം ഒരുക്കുന്നതിന് അനുമതി നൽകണമെന്ന് ജയിൽവകുപ്പ് മേധാവി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.