kollayil-panchayath

പാറശാല: കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ഇനി അപേക്ഷകളും പരാതികളും ഇനി ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, ബി.പി.എൽ സർട്ടിഫിക്കറ്റ്,കാലപ്പഴക്ക സർട്ടിഫിക്കറ്റ്, പെർമിറ്റ്, നമ്പറിംഗ്, ഉടമസ്ഥാവകാശ കൈമാറ്റം, ക്ഷേമ പെൻഷനുകൾ, ജനന-മരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷൻ, ലൈസൻസ്, പ്രൊഫഷണൽ ടാക്സ്, മറ്റ് ബില്ലുകൾ, തൊഴിലുറപ്പ് പദ്ധതി അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതും മറ്റും ഓൺലൈനിലൂടെ തന്നെയാകും. ഐ.കെ.എമ്മിന്റെ നേതൃത്വത്തിൽ ഐ.എൽ.ജി.എം.എസ് സംവിധാനത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഐ.എൽ.ജി.എം.എസ് സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം അസി. സെക്രട്ടറി ജൂലി ലോറൻസ് നിർവഹിച്ചു.