veena-george

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും. ലോകാരോഗ്യ ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് സെമിനാർ സംഘടിപ്പിക്കും.