
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 361 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും കാസർകോട്ട് ആർക്കും രോഗം ബാധിച്ചില്ല. രണ്ട് ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചില്ല.