
തിരുവനന്തപുരം: മാനന്തവാടി സബ് റീജിയണൽ ആർ.ടി ഓഫീസിലെ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തെ പറ്റി അടിയന്തര റിപ്പോർട്ട് ഹാജരാക്കാൻ വയനാട് ജില്ലാ കളക്ടർ, ജില്ല പൊലീസ് മേധാവി, വയനാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ നിർദ്ദേശം നൽകി.