
തിരുവനന്തപുരം: പാചകവാതക-ഇന്ധന വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനിൽ നിന്നു രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങൾ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയിൽ യാത്രനടത്തിയും പ്രതീകാത്മക പ്രതിഷേധം നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ നേതൃത്വം നൽകും.
നാളെ യു.ഡി.എഫ് യോഗം
കെ - റെയിൽ വിരുദ്ധ തുടർപ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യുന്നതിനും സമകാലിക രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയോഗം നാളെ രാവിലെ 10ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് കൺവീനർ എം.എം.ഹസ്സൻ അറിയിച്ചു.