ff

തിരുവനന്തപുരം:അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ബി.ആർ.അനന്ദേശ്വര ഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ആർ.രാജീവ് പോറ്റി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.രാവിലെ അഞ്ച് മുതലുള്ള പതിവ് പൂജകൾക്ക് പുറമേ 6.45ന് ഗണപതിഹോമം,8ന് ദ്രവ്യ കലശാഭിഷേകം,10.30ന് അന്നദാനം,വൈകിട്ട് ആറിന് ക്ളാസിക്കൽ ഡാൻസ്,6.30ന് പഞ്ചാലങ്കാര പൂജ,7.45ന് പുഷ്പാഭിഷേകം 8ന് വിശേഷാൽ പൂജ,കുച്ചിപ്പുടി എന്നിവ ഉണ്ടായിരിക്കും.