n

കടയ്ക്കാവൂർ: പാപ്പാത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച എ.എസ്. സുധീറിന്റെ മഴയും നീയും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ചിറയിൻകീഴ് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് വി. ശശി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജഗദീഷ് കോവളം അദ്ധ്യക്ഷത വഹിച്ചു. കവി അസീം താന്നി മൂട് കഥാകാരനും നോവലിസ്റ്റുമായ എസ്.ആർ. ലാലിയ്ക്ക് പുസ്തകം നൽകി പ്രകാശന ചടങ്ങ് നിർവഹിച്ചു. ഡോ. കെ.എസ്. വിജയകുമാരൻ നായർ, വക്കം മാധവൻ തുടങ്ങിയവർ സംസാരിച്ചു. പ്രസാധകൻ സന്ദീപ് സ്വാഗതവും കവി എ.എസ്. സുധീർ നന്ദിയും പറഞ്ഞു.