
കടയ്ക്കാവൂർ : വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നൂറു തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ അറുപതു വയസിനു മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. നിലയ്ക്കാമുക്ക് മൈനാപാർക്കിൽ നടന്ന ചടങ്ങ് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഓവർസിയർ വിജി, ഫെമിന, ലൗലി, വക്കം സുനു തുടങ്ങിയവർ സംസാരിച്ചു.