
കിളിമാനൂർ: പെട്രോൾ, ഡീസൽ, പാചകവാതക, ജീവൻ രക്ഷാമരുന്നുകളുടേയും വില വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ നടത്തിവരുന്ന പ്രതിഷേധവാരാചരണത്തിന്റെ ഭാഗമായി സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റാഫീസിനു മുന്നിൽ ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജി.എൽ. അജീഷ് ധർണ ഉദ്ഘാടനം ചെയ്തു. വെള്ളല്ലൂർ ശശിധരൻ അദ്ധ്യക്ഷനായി. സി. സുകുമാരപിള്ള, രാധാകൃഷ്ണൻ ചെങ്കികുന്ന്, ശിശുപാലൻ, ധനപാലൻ നായർ, എൽ.ആർ. അരുൺരാജ് എന്നിവർ സംസാരിച്ചു. കെ.ജി. ശ്രീകുമാർ സ്വാഗതവും എൽ. ബിന്ദു നന്ദിയും പറഞ്ഞു.