jerome

ചിറയിൻകീഴ്: താഴംപള്ളി സെന്റ് ജെയിംസ് ദേവാലയ ഇടക വികാരി ജറോം നെറ്റോ (57) മുറിയിൽ മരിച്ച നിലയിൽ . ഈസ്റ്റർ പൂജ കഴിഞ്ഞ് കിടക്കാനായി മുറിയിലേക്ക് പോയതായിരുന്നു . ഇന്നലെ രാവിലെയായിട്ടും പളളിയിൽ എത്താത്തതിനെത്തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. പളളി മേടയിൽ നിർമാണം നടക്കുന്നതിനാൽ സമീപത്തെ വീട്ടിലാണ് വാടകയ്ക്ക് കഴിഞ്ഞിരുന്നത്.ലോ ബി.പി അടക്കമുളള അസുഖങ്ങൾ ജറോം നെറ്റോയ്ക്കുണ്ടായിരുന്നതായും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് പറഞ്ഞു.

മുപ്പത് വർഷമായി താഴംപളളി, നെല്ലിമൂട്, തുത്തൂർ, പരുത്തിയൂർ, സെന്റ് ഡൊമനിക്, മര്യനാട്, കൊയ്ത്തൂർക്കോണം, കാക്കാമൂല, ഫാത്തിമാപുരം ഇടവകകളിൽ സേവനം അനുഷ്ഠിച്ചു. 1992-1993 ലും 2019 മുതലും താഴംപളളി ദേവാലയിൽ വികാരിയായിരുന്നു .