
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൃദ്ധജന സൗഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം ആർ. സുഭാഷ് വൃദ്ധജന സൗഹൃദ പഞ്ചായത്തിന്റെ ഔപചാരിക പ്രഖ്യാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. വർക്കല ഡിവൈ.എസ്.പി പി. നിയാസ് മുഖ്യാതിഥിയായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, വികസനകാര്യ ചെയർമാൻ ബി.എൻ. സൈജു രാജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സ്റ്റീഫൻ ലൂയിസ്, ബ്ലോക്ക് മെമ്പർ ജയശ്രീ രാമൻ, വാർഡ് മെമ്പർമാരായ സരിത, ദിവ്യാ ഗണേഷ്, സജി സുന്ദർ, ഡോൺ ബോസ്കോ, സോഫിയ ജ്ഞാനദാസ്, ഷീമ ലെനിൻ, യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്, മിനി ജൂഡ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയറാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജോബോസ് സ്വാഗതവും സെക്രട്ടറി ഓമന ദേവദാസ് നന്ദിയും പറഞ്ഞു.